BREAKINGKERALA
Trending

മാലിന്യ മുക്ത കേരളം; വന്‍ ക്യാമ്പയിനുമായി സര്‍ക്കാര്‍, 2025ല്‍ സമ്പൂര്‍ണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കല്‍ ലക്ഷ്യം

തിരുവനന്തപുരം: മാലിന്യ മുക്ത കേരളത്തിനായി വന്‍ ക്യാമ്പയിനുമായി സര്‍ക്കാര്‍. സര്‍ക്കാരും പ്രതിപക്ഷവും യോജിച്ചായിരിക്കും പ്രചാരണം നടത്തുക. ഒക്ടോബര്‍ 2 മുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കും, നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഹരിത ചെക് പോസ്റ്റുകള്‍ സ്ഥാപിക്കും, പഞ്ചായത്തുകളില്‍ ശുചിത്വ പദയാത്രകള്‍ നടത്തും, 2025 മാര്‍ച്ച് 30 നു സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപിക്കും തുടങ്ങിയവയാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍. ഇത് മുന്നില്‍ കണ്ടാണ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ക്യാമ്പയിന്‍ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും മന്ത്രിമാരുമാണ് സമിതിയിലെ അംഗങ്ങള്‍.

Related Articles

Back to top button