BREAKING NEWSKERALALATEST

മാവില നല്‍കാമോ? കിലോയ്ക്ക് 150 രൂപ കിട്ടും

മാമ്പഴക്കാലമാണിപ്പോള്‍. സ്വദേശിയും വിദേശിയും ഒക്കെയായി വിപണിയില്‍ മാമ്പഴം സുലഭമാണ്. മിക്ക വീട്ടുമുറ്റത്തുമുണ്ട് മാവിനു ചുറ്റും കിളികളും കുട്ടികളുമൊക്കെ. എന്നാല്‍ മാമ്പഴത്തിനു ലഭിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ മാവില വില്‍ക്കുമ്പോള്‍ ലഭിച്ചാലോ? സംഗതി സത്യമാണ് മാമ്പഴത്തിനു മാത്രമല്ല മാവിലക്കുമുണ്ട് ഇപ്പോള്‍ ഡിമാന്‍ഡ്. പല്‍പ്പൊടി നിര്‍മാണ കമ്പനികള്‍ പച്ചക്കും ഉണക്കിയും ഒക്കെ മാവില സംഭരിക്കുന്നതാണ് വില ലഭിക്കാന്‍ കാരണം. കണ്ണൂരിലെ കുറ്റിയാട്ടൂര്‍ ഉള്‍പ്പെടെ മാമ്പഴത്തേക്കാള്‍ വില മാവിലയ്ക്ക് ലഭിക്കുന്നുണ്ട്. മാമ്പഴത്തിന് കിലോഗ്രാമിന് 70 രൂപയാണെങ്കില്‍ മാവിലയ്ക്ക് 150 രൂപ ലഭിക്കുന്നതാണ് വാര്‍ത്തയായത്. മാവിലക്ക് കൂടുതല്‍ വരുമനം ലഭിക്കാന്‍ തുടങ്ങിയതോടെ കര്‍ഷകരും ഹാപ്പി.
നീലേശ്വരത്തുള്ള ഒരു കമ്പനിയാണ് മാവിലക്ക് മികച്ച വില നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പല്‍പ്പൊടി ഉത്പാദനത്തിനായാണ് കൊറ്റിയൂര്‍ മാവിലകള്‍ കമ്പനി കര്‍ഷകരില്‍ നിന്ന് സ്വീകരിക്കുന്നത്.ഈ മാവിലക്ക് കട്ടി കൂടുതലാണത്രെ. കൂടുതല്‍ സുഗന്ധവുമുണ്ട്. പഞ്ചായത്ത് വഴിയാണ് മാവില സംഭരണം. കിലോഗ്രാമിന് 150 രൂപ നല്‍കി 80 ക്വിന്റല്‍ മാവില കമ്പനി ശേഖരിച്ചു കഴിഞ്ഞു.
കേരളത്തിലെ ഏതാനും ജില്ലകളിലെ മാമ്പഴ കര്‍ഷകര്‍ ഉണങ്ങിയ മാങ്ങ ഇലകളില്‍ നിന്നും പണം സമ്പാദിക്കുന്നുണ്ട്. കാസര്‍കോട്ടെ കര്‍ഷകര്‍ ഉണക്കിയ മാങ്ങയുടെ ഇലകള്‍ കിലോയ്ക്ക് 150 രൂപയ്ക്ക് വിറ്റ് വരുമാനം നേടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എനോ വെല്‍നെസ് നിക്ക എന്ന ടൂത്ത്പൗഡര്‍ കമ്പനിക്ക് മാങ്ങയുടെ ഇലകള്‍ ഉണക്കി പ്രധാന ചേരുവയായി ഉല്‍പ്പാദിപ്പിക്കുന്ന ഓര്‍ഗാനിക് ടൂത്ത് പൗഡര്‍ നിര്‍മ്മിക്കാനുള്ള പേറ്റന്റ് ലഭിച്ചിരുന്നു. ഇത്തരം കമ്പനികളാണ് കര്‍ഷകരില്‍ നിന്ന് മാവിലകള്‍ സംഭരിക്കുന്നത്. 150 രൂപ തന്നെയാണ് കിലോഗ്രാമിന് വില. ഇലകള്‍ സ്വാഭാവികമായി ഉണക്കണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പണം ആവശ്യമില്ലെങ്കില്‍ ടൂത്ത്പൗഡര്‍ ഉല്‍പ്പന്നത്തില്‍ ഒരു വിഹിതവും നല്‍കും
കുററ്യാട്ടൂര്‍ മാവിലക്ക് മാത്രമല്ല മാമ്പഴത്തിനുമുണ്ട് ഡിമാന്‍ഡ്. കണ്ണൂരിലെ കുററ്യാട്ടൂര്‍ സമീപ ഗ്രാമപഞ്ചായത്തുകളിലെയും രുചികരവുമായ പരമ്പരാഗത മാമ്പഴമാണിത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലാണ് ഈ മാങ്ങ ഏറ്റവും കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കുററ്യാട്ടൂര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ധാരാളം മാമ്പഴങ്ങളുള്ള മരങ്ങള്‍ കാണാം.കണ്ണൂരിന്റെ മാമ്പഴ ഗ്രാമം എന്നും കുററ്യാട്ടൂരിനെ വിളിക്കാറുണ്ട്. കുററ്യാട്ടൂര്‍ മാങ്ങ എന്ന പേരില്‍ തന്നെയാണ് ഈ ഇനം അറിയപ്പെടുന്നതെങ്കിലും, കണ്ണൂര്‍ ജില്ലയിലെ ചില ഇടങ്ങളില്‍ ‘നമ്പ്യാര്‍ മാങ്ങ’, ‘കണ്ണപുരം മാങ്ങ’, ‘കുഞ്ഞിമംഗലം മാങ്ങ’, എന്നുമൊക്കെ അറിയപ്പെടുന്നു. എന്തായാലും മാങ്ങക്കും മാവിലക്കുമുണ്ട് വില.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker