BREAKING NEWSKERALALATEST

മാവേലിക്കരയില്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നോക്കി നില്‍ക്കെ ബിഎസ്എന്‍എല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു

മാവേലിക്കര: പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും നോക്കി നില്‍ക്കെ ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് ഏന്തിവലിഞ്ഞ് കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതോടെ നാട്ടുകാരും പൊലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കെട്ടിട്ടത്തിലേക്ക് എത്തി. ഉദ്യോഗസ്ഥരും ഇയാളുടെ ബന്ധുക്കളും ആളെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഇയാള്‍ ടവറിന്റെ ഏറ്റവും മുകളിലെത്തി കയറുണ്ടാക്കി താഴേക്ക് ചാടുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker