മാവേലിക്കര: സ്വച്ചതാ ഹി സേവ 2024 ന്റെ ഭാഗമായി മാവേലിക്കര പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. മാവേലിക്കര പോസ്റ്റല്‍ ഡിവിഷനും പ്രിസൈസ് കണ്ണാശുപത്രിയുമായി ചേര്‍ന്ന് സഫായി മിത്രങ്ങള്‍ക്കായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. തുടര്‍ന്ന് മാവേലിക്കര നഗരത്തിലൂടെ വാക്കത്തോണും മാവേലിക്കര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. തപാല്‍ സൂപ്രണ്ട് ഷീബ വേണുഗോപാലും മാവേലിക്കര പോസ്റ്റല്‍ ജീവക്കാരും പങ്കെടുത്തു.
139 Less than a minute