പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളില്‍ പ്രതിയായ ഇയാള്‍ വയനാട് നാടുകാണി ദളം കമാന്‍ഡന്റാണ്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘത്തിലെ അംഗമാണ്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് സോമനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇന്നലെ രാത്രി ട്രെയിന്‍ യാത്രക്കിടെയാണ് ഇയാള്‍ പിടിയിലായത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളിലെ കമാന്‍ഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
61 Less than a minute