കൊച്ചി: ആഗോളതലത്തിലെ മുന്‍നിര ഊര്‍ജ്ജ വികസിത സാങ്കേതിക കമ്പനിയും, മൈക്രോ ഇന്‍വെര്‍ട്ടര്‍ അധിഷ്ഠിത സോളാര്‍ പ്ലസ് സ്റ്റോറേജ് സിസ്റ്റങ്ങളുടെ വിതരണക്കാരുമായ എന്‍ഫേസ് എനര്‍ജി 2021 ല്‍ കേരളത്തില്‍ അവരുടെ വളര്‍ച്ച ഇരട്ടിയാക്കി.
മൈക്രോ ഇന്വെര്ട്ടറില് പ്രവര്‍ത്തിക്കുന്ന സോളാര്‍ റൂഫ് ടോപ് ഇന്‍സ്റ്റലേഷനുകളിലൂടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള നിരവധി വില്ലകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ചെറുകിട വ്യവസായങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയില്‍ ചുരുങ്ങിയ കാലം കൊണ്ട് മള്‍ട്ടി മെഗാവാട്ട് സോളാ!ര്‍ റൂഫ് ടോപ് കമ്പനി സ്ഥാപിച്ചു കഴിഞ്ഞു.
കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയ്ക്കും കെട്ടിടങ്ങളുടെ വാസ്തുവിദ്യക്കും അനുയോജ്യമായ രീതിയിലാണ് എ?ഫേസിന്റെ ഐക്യു മൈക്രോ ഇന്‍വര്‍ട്ടറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കനത്ത ചൂടുള്ള താപനിലയേയും മഴയേയും ഒരു പോലെ പ്രതിരോധിക്കാനും തീയും ഷോക്കും തടയാനുമുള്ള സംവിധാനമുണ്ട്. 10 വര്‍ഷത്തെ വാറന്റിയും കമ്പനി ഉറപ്പ് തരുന്നു.
അത്യാധുനിക സോളോര്‍ ഉത്പന്നങ്ങളും ലോകോത്തര സേവനവും നല്‍കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എന്‍ഫേസ് സോളാര്‍ എന?ജി ്രൈപവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ താമരന്‍ പറഞ്ഞു. എന്റ് ടു എന്റ് സോളാര്‍ റൂഫ് ടോപ് സേവനങ്ങളും ഇന്‍വര്‍ട്ടറുകളും ഓരോ വീടുകളിലും എത്തിക്കാനുള്ള കമ്പനിയുടെ ശ്രമം കേരളത്തില്‍ സുസ്ഥിര ഊര്‍ജ്ജ വികസന മാതൃക സൃഷ്ടിക്കുമെന്നും സുനില്‍ താമരന്‍ വ്യക്തമാക്കി.