തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മില്‍മ തലസ്ഥാന നഗരത്തിലെ ഫഌറ്റ് നിവാസികള്‍ക്ക് പാലും പാല്‍ ഉല്‍പ്പന്നങ്ങളും നേരിട്ട് എത്തിക്കും. ഏജന്റുമാരിലൂടേയും മൊത്ത വിതരണക്കാരിലൂടേയും നേരിട്ട് മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം ഡെയറിയാണ് സൗകര്യം ഒരുക്കുന്നത്.
ഈ സേവനം ലഭ്യമാകുന്നതിന് ഫഌറ്റ് സെക്രട്ടറിമാരോ പ്രസിഡന്റുമാരോ മില്‍മയുടെ നോഡല്‍ ഓഫീസറുമായി 9447205813 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.