LOCAL NEWSTHIRUVANANTHAPURAM

മിഷൻ ഗ്രോ ഗ്രീൻ; ആറ്റിങ്ങൽ പോളി പുതിയ ചുവടുവെയ്പ്പിലേക്ക് 

 
തിരുവനന്തപുരം: ആറ്റിങ്ങൽ പോളിടെക്‌നിക്കിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു “മിഷൻ ഗ്രോ ഗ്രീൻ” എന്ന ഒരു വർഷം  നീണ്ടു നിൽക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമായി. എഴുത്തുകാരനും, പ്രിൻസിപ്പലുമായി ഷാജിൽ  അന്ത്രു പദ്ധതി ഓൺലൈൻ ആയി ഉത്ഘാടനം ചെയ്‌തു . ഐക്യ രാഷ്ട്ര സഭയുടെ “ട്രാൻസ്ഫോർമിങ് വേൾഡ് – അജണ്ട 2030 ” ൽ വിഭാവനം ചെയ്യുന്ന 17 ലക്ഷ്യങ്ങളിലെ 12,13,14,15 എന്ന ലക്ഷ്യങ്ങൾ ഒരു വര്ഷം കൊണ്ട് സാധ്യമാക്കും തരത്തിലാണ് പദ്ധതി.പോളിടെക്‌നിക്കിൽ പൂമ്പാറ്റ തോട്ടം, ജൈവപച്ചക്കറി കൃഷി, ലാബുകളിലെ ഡീസൽ ഉപഭോഗം കുറയ്ക്കാൻ മിനി ഹൈഡൽ പദ്ധതി, ഔഷധച്ചെടികൾക്കായി ഒരുക്കുന്ന പോളി ഹൌസ് , കാർഷികാവശ്യങ്ങൾക്കും, ശുചീകരണത്തിനും, വേണ്ട സെമി ഓട്ടോമേറ്റഡ് ഉപകരണങ്ങൾ , മാലിന്യനിർമ്മാർജ്ജനവും സംസ്‌കരണവും, പാഴ് വസ്തുക്കളെ പുനർ നിർമാണത്തിന് വിധേയമാക്കി ഉപയോഗിക്കുക എന്നിവയാണ് മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. പോളിടെക്‌നിക്ക് വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഇവയെല്ലാം തന്നെ സാധാരണക്കാരന് തൊഴിൽ അഭിവൃദ്ധിപ്പെടുത്താനും, വരുമാനം വർധിപ്പിക്കാനും കഴിയും എന്ന് ഷാജിൽ  അന്ത്രു പറഞ്ഞു. കൂടാതെ ഇതിന്റെ നിർമാണത്തിന് സഹകരിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ പരിചയവും, പഠനാവശ്യങ്ങൾക്കായി വരുമാനവും ലഭിക്കും.
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുമായി സഹകരിച്ചു പോളിടെക്‌നിക്കിൽ വൃക്ഷതൈകൾ നടുകയും , ക്യാമ്പസ് ശുചീകരണവും നടന്നു.
മിഷന്റെ കോർഡിനെറ്റർ  ഡോ :സൗമ്യ .എം. എസ്  സ്വാഗതവും, കൺവീനർ അരുൺ ഗോപിനാഥ് നന്ദിയും പറഞ്ഞു. അധ്യാപകനായ  ഷൈൻ സി എസ്, വിദ്യാർത്ഥികളായ ആദിത്യ, അപർണ,സൂര്യൻ, ആദർശ് ബി മുരളി എന്നിവർ ആശംസകൾ പറഞ്ഞു .

Related Articles

Back to top button