LATESTBREAKING NEWSKERALA

മീഡിയവൺ സംപ്രേഷണ വിലക്ക് തുടരും; അപ്പീൽ ഹൈക്കോടതി തള്ളി

മീഡിയവൺ ചാനൽ വിലക്കിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി തള്ളി. ചാനലിൻറെ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂനിയനും നൽകിയ അപ്പീൽ ഹർജികളാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്.

സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹർജിയുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. മീഡിയാവണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു. സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ ചാനൽ പ്രതിനിധികൾ വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker