ദില്ലി: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കന്‍ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് ഓഗസ്റ്റ് 15നാണു കോടതി വിധിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവന്നു. റാണയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.
ഇന്ത്യക്കു കൈമാറാമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് വിധി. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ല്‍ അമേരിക്കയില്‍ അറസ്റ്റിലായ റാണ 14 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ ആണ്. സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയ ആളാണ് റാണ.
55 Less than a minute