BREAKINGKERALA
Trending

മുകേഷിനെ സംരക്ഷിച്ച് സി.പി.എം.; രാജി വേണ്ട, പരസ്യ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശം

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും.
കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ് വഴക്കമില്ല എന്നാണ് വിഷയത്തില്‍ സി.പി.എം. സ്വീകരിച്ച നിലപാട്. യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം തീര്‍ത്തു.

Related Articles

Back to top button