തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും വി. ഭാസ്കരന് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് 19 വാക്സിന് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി. ജോസഫ് എംഎല്‍എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയത്.