BREAKING NEWSKERALANEWS

മുഖ്യമന്ത്രിക്ക് കുറിപ്പ് എഴുതി കോട്ടയം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

കോട്ടയം: കടുത്തുരുത്തിയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. വെള്ളാശ്ശേരി സ്വദേശി രാജു ദേവസ്യയാണ് മരിച്ചത്.

ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജു മാസങ്ങളായി തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍, രാജു പണത്തിന് ബുദ്ധിമുട്ടിയിരുന്ന വിവരം അറിയില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

Related Articles

Back to top button