LATESTKERALA

മുഖ്യമന്ത്രിയുടെ അറിവോടെയാണ് വനംകൊള്ള നടന്നതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണ് സംസ്ഥാനത്ത് വനംകൊള്ള നടന്നതെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ നടത്തിയ കൊള്ളകളില്‍ ഒന്നുമാത്രമാണ് വനംകൊള്ളയെന്ന് ചെന്നിത്തല ആരോപിച്ചു. വയനാട്ടില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ സ്ഥലങ്ങളിലാണ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയത്. ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണനും ടി സിദ്ദിഖും ഒപ്പമുണ്ടായിരുന്നു. കര്‍ഷകരെ മറയാക്കി മുഖ്യമന്ത്രി അറിഞ്ഞുനടത്തിയ കൊള്ളയാണ് മരംമുറിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. റവന്യൂ-വനംവകുപ്പ് പരസ്പരം പഴിചാരുന്നതല്ലാതെ അന്വേഷണം നടക്കുന്നില്ല. എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘവും മരംമുറി നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker