KERALALATEST

മുഖ്യമന്ത്രിയുടെ പിടിവാശിക്കു പിന്നില്‍ എന്തോ താല്‍പര്യം: ഇ ശ്രീധരന്‍

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതി (കെ റെയില്‍) കേരളത്തെ വിഭജിക്കുമെന്നു മെട്രോമാന്‍ ഡോ. ഇ.ശ്രീധരന്‍. പദ്ധതിക്കായി 393 കിലോമീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി. നാടിനാവശ്യമായ പദ്ധികള്‍ വേറെയുണ്ട്.
ഭൂനിരപ്പിലൂടെയുള്ള അതിവേഗ പാത കേരളത്തിനു യോജ്യമല്ല. എലവേറ്റഡ് പാതയാണ് കേരളത്തിനു അനുയോജ്യം. മുഖ്യമന്ത്രി പിടിവാശി പിടിക്കുന്നതിനു പിന്നില്‍ എന്തോ താല്‍പര്യമുണ്ട്. അതു സാമ്പത്തിക താല്‍പര്യമാണോയെന്നു അറിയില്ല. പദ്ധതിയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു.
ജനങ്ങള്‍ക്കെതിരായ പദ്ധതിയിലാണു സര്‍ക്കാര്‍ വാശി പിടിക്കുന്നത്. ഡിപിആര്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. ഡിപിആര്‍ പുറത്തുവിട്ടാല്‍ പദ്ധതിയുടെ യഥാര്‍ഥ ചെലവ് പുറത്തുവരും. ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker