തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടുമുതല്‍ 12 വരെയുള്ള യൂറോപ്യന്‍ സന്ദര്‍ശനത്തിന് വീഡിയോഗ്രാഫറും ഫോട്ടോഗ്രാഫറും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴിയാണ് ഇവരെ നല്‍കിയത്. ഇവര്‍ക്കുള്ള പ്രതിഫലം അതത് രാജ്യങ്ങളിലെ കറന്സിമൂല്യത്തില് അനുവദിക്കും.
ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നിവിടങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. രണ്ടുമുതല്‍ നാലുവരെ മുഖ്യമന്ത്രിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തിന് ഫോട്ടോയും വീഡിയോയും എടുക്കാനുള്ള ചുമതല ശുഭാം കേഷ്രിക്കാണ്. നോര്‍വേയില്‍ അഞ്ചുമുതല്‍ ഏഴു വരെ മന്ദീപ് പ്രിയനും ബ്രിട്ടണില്‍ ഒന്പതുമുതല് 12 വരെ എസ്.ശ്രീകുമാറിനുമാണ് ഫോട്ടോയെടുക്കാനുള്ള ചുമതല. ഇവര്‍ക്ക് യഥാക്രമം 3200 യൂറോ, 32000 നോര്‍വീജിയന്‍ ക്രോണ്‍, 2250 പൗണ്ട് എന്നിങ്ങനെയാണ് പ്രതിഫലം.