തിരുവനന്തപുരം: സിഎംഡിആര്‍എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നല്‍കി. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപിമാര്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങള്‍ സംഭാവന ചെയ്യുന്നത്.
കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എ എ റഹിം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നീ അംഗങ്ങള്‍ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍ നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
അതേസമയം, വയനാട്ടില്‍ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവര്‍ ഒറ്റക്കാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ലോകത്തുള്ള മലയാളികള്‍ ഒപ്പം നില്‍ക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും.വയനാട് പുന: രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവര്‍ത്തനമായിരുന്നു.മൂന്നാം ദിവസം ബെയ്‌ലി പാല നിര്‍മ്മാണത്തിനായിരുന്നു മുന്‍ഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി.ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവയവങ്ങള്‍ സംസ്‌കരിക്കാന്‍ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളുണ്ട്. ജിഎഫ്എസ് മാപ്പ് തയാറാക്കി നല്‍കി. പോയിന്റുകള്‍ നോക്കി തെരച്ചില്‍ പുരോഗമിക്കുന്നു. 11 ഡോഗ് സ്‌ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി അറിയിച്ചു.
58 1 minute read