കർണാടകയിലെ മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്കെന്ന സൂചന നൽകി ഡികെ ശിവുമാറിന്റെ ഇടപെടൽ. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രം ഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാമിമാരുടെ നിർദേശം ആവശ്യമില്ല, ആശീർവാദം മതിയെന്നും ഡികെ പറഞ്ഞു. നേരത്തെ വൊക്കലിഗ ആത്മീയ നേതാവ് ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി സിദ്ധരാമയ്യയെ വേദിയിലിരുത്തി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വഷളായത്. ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിച്ച സിദ്ധരാമയ്യക്കും താക്കീത് ലഭിച്ചു.