BREAKINGKERALA

‘മുഖ്യമന്ത്രി രാജിവയ്ക്കണം’:യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കിയിട്ടും പൊലീസ് സംയമനം പാലിക്കുകയാണ്. സെക്രട്ടേറിയറ്റിന് പുറത്ത് എംജി റോഡില്‍ ഇരുന്നു പ്രതിക്ഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ജലപീരങ്കി പ്രയോഗിക്കുമ്പോള്‍ വീണു പരുക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button