BUSINESSBUSINESS NEWS

മുച്ചക്ര വാഹനങ്ങള്‍ക്കുള്ള എഞ്ചിന്‍ ഓയില്‍ പുറത്തിറക്കി ഷെല്‍ ഇന്ത്യ

തിരുവനന്തപുരം: ഷെല്‍ ഇന്ത്യ മുച്ചക്ര വാഹനങ്ങള്‍ക്കുള്ള പുതിയ എന്‍ജിന്‍ ഓയില്‍ പുറത്തിറക്കി. ആക്ടീവ് ക്ലെന്‍സിംഗ് ടെക്‌നോളജിയുമായി വരുന്ന ഒരു കസ്റ്റമൈസ്ഡ് എഞ്ചിന്‍ ഓയിലാണിത്. ഉയര്‍ന്ന ഊഷ്മാവിലും എഞ്ചിന്റെ സംരക്ഷണവും ഉറപ്പുവരുത്തുകയും അതുവഴി എഞ്ചിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും പുതിയ ഓയില്‍ സഹായിക്കും. സിഎന്‍ജി, എല്‍പിജി, പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള ഓട്ടോറിക്ഷകളില്‍ പുതിയ എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കാം. ഒരു ലിറ്റര്‍ പായ്ക്കറ്റില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ ഓയിലിന് 305 രൂപയും ഡീസലിന് 169 രൂപയും ആണ് വില.
തങ്ങളുടെ ഏറ്റവും മികച്ച വിഭവങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഷെല്‍ ലൂബ്രിക്കന്റ്‌സ് ഇന്ത്യ ഹെഡ് ദേബാഞ്ജലി സെന്‍ഗുപ്ത പറഞ്ഞു. ഈ ഉല്‍പ്പന്നത്തിന് ആഗോള വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker