കൊച്ചി: മാരിക്കോയുടെ പ്രശസ്ത ബ്രാന്‍ഡായ പാരച്യൂട്ട് വൈവിധ്യവല്‍ക്കരണത്തിന്റെ മികവില്‍ സമാനതകളില്ലാത്ത വിജയത്തോടെ വിപണിയില്‍ മുന്നേറ്റം തുടരുന്നു
.മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ഉള്ള് നിലനിര്‍ത്താനും സഹായിക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാരച്യൂട്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നത്.ഔഷധ എണ്ണകള്‍ തയാറാക്കുന്ന കാലാതീതമായി അംഗീകരിക്കപ്പെട്ട ഒരു രീതിയാണ് തൈല പാക വിധി. ഈ രീതി പ്രസ്തുത എണ്ണകളുടെ ഔഷധ വീര്യം പരമാവധിയാക്കുന്നു. ഔഷധ സസ്യങ്ങള്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി അവയുടെ ഔഷധ ഗുണങ്ങള്‍ പൂര്‍ണ്ണമായും ഊറ്റിയെടുക്കുന്ന ഒരു പ്രക്രിയയാണിതെന്ന് തൈല പാക വിധിയെക്കുറിച്ചും പാരച്യൂട്ട് വെളിച്ചെണ്ണ ഇക്കാര്യത്തില്‍ നല്‍കുന്ന സംഭാവനയെക്കുറിച്ചും വിശദമാക്കവെ മാരിക്കോയിലെ ചീഫ് ആര്‍&ഡി ഓഫീസറായ ഡോക്ടര്‍ ശില്‍പാ വോറ പറഞ്ഞു
.പരമ്പരാഗത പ്രക്രിയകളിലൂടെ തയാറാക്കുന്ന ആയുര്‍വേദ എണ്ണകള്‍ ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിച്ച് മുടികൊഴിച്ചിലിനെതിരെ പ്രവര്‍ത്തിക്കുന്നു. തൈല പാക വിധി രീതിയിലൂടെ വളരെ ശ്രദ്ധയോടെ തയാറാക്കിയിട്ടുള്ള പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് കോക്കനട്ട് ഹെയര്‍ ഓയിലാണ് ഡോക്ടര്‍ വോറ ശുപാര്‍ശ ചെയ്യുന്നത്.25 ശക്തമായ ആയുര്‍വേദ പച്ചമരുന്നുകളുമായി വെളിച്ചെണ്ണയെ സംയോജിപ്പിച്ച് രൂപം കൊടുത്തിട്ടുള്ളതാണ് ഇത്. ഉപയോഗിക്കാനാരംഭിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ മുടികൊഴിച്ചില്‍ കുറയുകയും 90 ദിവസങ്ങള്‍ക്കുള്ളില്‍ മുടിയുടെ വളര്‍ച്ച ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നുപാരച്യൂട്ട് പോലുള്ള ഔഷധ എണ്ണകള്‍ ആഴ്ചയില്‍ മൂന്നു ദിവസം വെച്ച് മൂന്നു മാസമെങ്കിലും ഉപയോഗിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
76 1 minute read