BREAKINGNATIONAL

മുടി വളര്‍ത്തരുത്, സീനിയേഴ്‌സിന്റെ കണ്ണില്‍ നോക്കരുത്, ഫുള്‍കൈ ഷര്‍ട്ടിടണം; ജൂനിയേഴ്‌സിന് പെരുമാറ്റച്ചട്ടം, വിമര്‍ശനം

റാഗിംഗ് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. മിക്ക കാമ്പസുകളിലും അതികഠിനമായ റാഗിംഗ് പരീക്ഷണങ്ങളിലൂടെ മിക്കവാറും ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നുപോകേണ്ടി വരാറുണ്ട്. അതില്‍ തന്നെ വളരെ ?ഗുരുതരമായ റാഗിംഗുകളും ഉണ്ടാവാറുണ്ട്. എന്തായാലും, അതുപോലെ ഇന്ത്യയിലെ ഒരു കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പെരുമാറ്റച്ചട്ടമാണ് ഇപ്പോള്‍ എക്‌സില്‍ (ട്വിറ്റര്‍) ശ്രദ്ധിക്കപ്പെടുന്നത്. വലിയ വിമര്‍ശനമാണ് ഇതിന് ലഭിക്കുന്നത്.
neural nets. എന്ന യൂസറാണ് ഈ പെരുമാറ്റച്ചട്ടം കുറിച്ചിരിക്കുന്നതിന്റെ ചിത്രം എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. അതില്‍ ജൂനിയറായിട്ടുള്ള ആളുകള്‍ പാലിക്കേണ്ടുന്ന കുറേ നിയമങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കോളേജില്‍ സീനിയറായിട്ടുള്ളവര്‍ ജൂനിയര്‍മാര്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പെരുമാറ്റച്ചട്ടം. ഈ പരിസ്ഥിതിയില്‍ കുട്ടികള്‍ എങ്ങനെ പഠിക്കും, അല്ലെങ്കില്‍ വളരും എന്ന കാപ്ഷനോടെയാണ് ചിത്രം എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ കഠിനമായ പല കാര്യങ്ങളും അതില്‍ കുട്ടികളോട് പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
അതില്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുപ്പ് പാന്റും ധരിക്കണം എന്ന് പറയുന്നുണ്ട്. എപ്പോഴും ലേസസും സോക്‌സുമായി ഷൂ ധരിക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. എക്‌സ്ട്രീം ഷോര്‍ട്ട് ഹെയര്‍കട്ടായിരിക്കണം, വിവിധ ഷോപ്പുകളുടെ പേര് പറഞ്ഞ് അവിടെ പോകാന്‍ അനുവാദമില്ല എന്നും ഇതില്‍ പറയുന്നു. സീനിയേഴ്‌സിനോട് ആദ്യം അങ്ങോട്ട് ചെന്ന് മിണ്ടരുത്, എപ്പോഴും സീനിയര്‍മാരെ ബഹുമാനിക്കണം, തേര്‍ഡ് ഇയറിനെ പ്രീ ഫൈനലെന്നും ഫോര്‍ത്ത് ഇയറിനെ ഫൈനല്‍ ഇയറെന്നും പറയണം, സീനിയേഴ്‌സുമായി കണ്ണില്‍ നോക്കരുത്, ക്യൂവായിട്ട് വേണം യൂണിവേഴ്‌സിറ്റിയിലേക്ക് വരുന്നതും പോകുന്നതും, സി?ഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത് തുടങ്ങി ഒരുപാട് നിയമങ്ങളാണ് ഇതില്‍ പറയുന്നത്.
വളരെ പെട്ടെന്നാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്. കടുത്ത വിമര്‍ശനവും ഈ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് നേരെ ഉയര്‍ന്നു. അതേസമയം തന്നെ ഇത് തമാശയ്ക്ക് വേണ്ടി സീനിയേഴ്‌സ് നിര്‍മ്മിച്ചതായിരിക്കാം എന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇത് ഏത് കോളേജ് ആണെന്ന് വ്യക്തമല്ല.

Related Articles

Back to top button