കോഴിക്കോട്: മുട്ടില്‍ മരംമുറി കേസിന്റെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി വി.വി. ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. മുട്ടില്‍ മരംമുറി അന്വേഷണത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
താനൂര്‍ കസ്റ്റഡി മരണത്തിന്റെ പേരില്‍ തന്നെയും സേനയെയും സര്‍ക്കാരിനെയും ബോധപൂര്‍വം ആക്ഷേപിക്കുന്നുവെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാരെ അറസ്റ്റ് ചെയ്തത് വി.വി. ബെന്നിയാണ്.