BREAKINGNATIONAL
Trending

മുട്ട പഫ്സ് വാങ്ങാന്‍ ചെലവഴിച്ചത് 3.36 കോടി; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ആരോപണവുമായി ടിഡിപി

ന്യൂഡല്‍ഹി: ആന്ധ്രയില്‍ ടി.ഡി.പി-വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കത്തിന് എരിവ് പകര്‍ന്ന് മുട്ട പഫ്സും. ജഗന്റെ ഭരണകാലത്ത് സര്‍വത്ര ധൂര്‍ത്തും അഴിമതിയുമാണെന്ന് ആരോപിച്ച് ടി.ഡി.പി പുതുതായി വിവാദമാക്കിയിരിക്കുന്നത് പഫ്സിനായി ചെലവഴിച്ച കോടികളുടെ കണക്കാണ്. എന്നാല്‍ സ്നാക്സിന്റെ ബില്ലിനെ മുട്ട പഫ്സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് ജഗന്റെ പാര്‍ട്ടിയുടെ വിശദീകരണം
ജ?ഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് അഞ്ച് വര്‍ഷത്തിനിടെ മുട്ട പഫ്‌സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചത് 3.36 കോടിയെന്ന് ആരോപണം. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വര്‍ഷവും ശരാശരി 72 ലക്ഷം രൂപ പഫ്‌സ് വാങ്ങാന്‍ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയതെന്ന് ഭരണകക്ഷിയായ ടിഡിപി ആരോപിച്ചു.
ജ?ഗന്റെ ഭരണകാലയളവില്‍ പൊതുപണം വ്യാപകമായി ദുരുപയോ?ഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്സുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്നും ടി.ഡി.പി ആരോപിക്കുന്നു.
ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജ?ഗന്‍ മോഹന്‍ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആര്‍ കോണ്‍?ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാര്‍ട്ടി വെല്ലുവിളിച്ചു. 2014 -19 കാലയളവില്‍ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സര്‍ക്കാര്‍ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്ആര്‍ കോണ്‍?ഗ്രസ് ആരോപിച്ചു.
അതേസമയം നായിഡുവിനും മകനുമെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ടിഡിപിയും തിരിച്ചടിച്ചു.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ജ?ഗന്‍ മോഹന്‍ റെഡ്ഡിക്കും വൈഎസ്ആര്‍ കോണ്‍?ഗ്രസിനുമെതിരെ ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. സുരക്ഷ സംവിധാനത്തിനായി അധിക തുക ചിലവഴിച്ചതും രുഷികൊണ്ട പാലസിനായി കോടികള്‍ അനധികൃതമായി ചിലവഴിച്ചതായുള്ള ആരാപണങ്ങള്‍ക്കുമിടയിലാണ് പുതിയ മുട്ടപഫ്‌സ് അഴിമതിയും ജ?ഗന്‍ മോഹന്‍ റെഡ്ഡിക്കും മുന്‍ സര്‍ക്കാരിനുമെതിരെ ഉയരുന്നത്.

Related Articles

Back to top button