കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ സാദ്ധ്യതാ മേഖലയിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും കൃഷിഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും നല്‍കി പുനരധിവസിപ്പിക്കുക,ദുരന്തബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളുക,
പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക,പരിസ്ഥിതിലോല മേഖലയിലെ ക്വാറികളും റിസോര്‍ട്ടുകളും മുഴുവന്‍ അനധികൃത നിര്‍മ്മിതികളും അടച്ചു പൂട്ടുക, ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഭൂമാഫിയകള്‍ നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ട്രേറ്റ് പടിക്കല്‍ ആരംഭിച്ച റിലേ ഉപവാസ സമരം CPI (ML) ജനറല്‍ സെക്രട്ടറി പി.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്തു.
വനിതാ സംഘടന കേന്ദ്ര കമ്മിറ്റിയംഗം ബിജി ലാലിച്ച നാണ് ആദ്യദിനം ഉപവാസം അനുഷ്ഠിക്കുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതി തീവ്ര മഴയടക്കമുള്ള പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലന്നും
ഭരണകൂട ഒത്താശയോടെ കേരളത്തിന്റെ പശ്ചിമഘട്ട മേഖല വിദേശതോട്ടം കുത്തകകളും അവരുടെ ബിനാമികളായ നാടന്‍ കുത്തകകളും റിസോര്‍ട്ട് മാഫിയകളും കയ്യടക്കിയതിന്റെ പരിണിതിയാണ് മുണ്ടകൈയും ചൂരല്‍മലയും സൃഷ്ടിച്ചതെന്നും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കോര്‍പ്പറേറ്റ് ബാന്ധവങ്ങളിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികള്‍ പ്രഹസനമാകുന്നതിന്റെ തെളിവുകളാണ് പെട്ടിമുടി മുതല്‍ പുത്തുമല വരെ ആവര്‍ത്തിച്ചതെന്നും ഇതു തന്നെയാണ് മുണ്ടകൈയിലും ഉണ്ടാകാന്‍ പോകുന്നതെന്നാണ് പിണറായി സര്‍ക്കാരിന്റെ പുനരധിവാസ പ്രഖ്യാപനങ്ങളും വ്യക്തമാക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.ജെ. ജയിംസ് പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.എന്‍. പ്രോവിന്‍്, എം.കെ. ദാസന്‍, വനിതാ സംഘടന സംസ്ഥാന കണ്‍വീനര്‍ എ. എം. സ്മിത, TUCI സംസ്ഥാനസെക്രട്ടറി ടി.സി സുബ്രഹ്‌മണ്യന്‍ , സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ്ജ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.ജി. മനോഹരന്‍, എം.കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
63 1 minute read