ENTERTAINMENT

മുണ്ടുടുത്ത് റോഡരികില്‍ നിന്ന് ചായ കുടിച്ച് അനുശ്രീ; ‘എടാ മോനേ..’ എന്ന് ലക്ഷ്മി നക്ഷത്ര

2012-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്‌സിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ അവര്‍ നാട്ടുകാര്‍ക്കും പ്രിയങ്കരിയാണ്. വീട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ അനുശ്രീയുമുണ്ടാകും. വീടിന് അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് നിലത്തിരുന്ന് കാഴ്ച്ചകള്‍ കാണുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഒരു മുണ്ടുടുത്ത് റോഡരികില്‍ നിന്നും ചായ കുടിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കാവി നിറത്തിലുള്ള മുണ്ടിനൊപ്പം കറുപ്പ് നിറത്തിലുള്ള ക്രോപ്പ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. ഇതില്‍ നിറയെ പ്രിന്റുകള്‍ കാണാം.
മഴ പെയ്തുതോര്‍ന്ന ശേഷം പകര്‍ത്തിയ ചിത്രങ്ങളാണിത്. അനുശ്രീയുടെ നനഞ്ഞ മുടിയും നനഞ്ഞുകിടക്കുന്ന റോഡുകളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന് അടുത്തുനിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
‘യാത്രാ ഡയറികള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘എടാ മോനേ…’ എന്നാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര കുറിച്ചത്. കറുത്തമ്മ, അടിച്ചു കേറി വാ മോനേ എന്നിങ്ങനേയും കമന്റുകള്‍ കാണാം.
അടുത്തിടെ കൊച്ചിയില്‍ പുതിയ വീടും അനുശ്രീ സ്വന്തമാക്കിയിരുന്നു. ‘എന്റെ വീട്’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ദിലീപ്, ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Related Articles

Back to top button