BREAKINGNATIONAL

മുദ്രാലോണ്‍ പരിധി 20 ലക്ഷമായി ഉയര്‍ത്തി; നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി

ന്യൂഡല്‍ഹി: മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂ നീക്കിവെയ്ക്കുന്നതായും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവെച്ചു.
ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും. വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കായി ഡോര്‍മിറ്ററി പോലെ റെന്റല്‍ ഹൗസിങ് സൗകര്യം. നഗരമേഖലകളിലെ ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കും മധ്യവര്‍ഗകുടുംബങ്ങള്‍ക്കും ഭവനപദ്ധതിക്കായി പത്ത് ലക്ഷം കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

Related Articles

Back to top button