പാലക്കാട്: മുനമ്പത്ത് ബി.ജെ.പി വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിച്ചു. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അനുകൂലിച്ച ചരിത്രമില്ല. മുനമ്പത്തെന്നല്ല, കേരളത്തില്‍ എവിടെയായാലും ജനങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. കോടതി ഇടപെടല്‍ ഉള്‍പ്പടെയുള്ള സാങ്കേതിക പ്രശ്നമുണ്ട്. അതൊക്കെ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമി ബിജെപിയുടെ കൗണ്ടര്‍പാര്‍ട്ടാണ്. രണ്ടും രണ്ടല്ലെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം സര്‍ക്കര്‍ പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’, ‘മല്ലു മുസ്ലിം ഓഫീസേഴ്‌സ്’ എന്നീ പേരുകളില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങള്‍ കാരണമായിരുുന്നു. ഗ്രൂപ്പുകള്‍ താനുണ്ടാക്കിയതല്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ സൃഷ്ടിച്ചതാണെന്നും അദ്ദേഹം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പിന്നീട് നടന്ന പോലീസ് പരിശോധനയില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.
51 1 minute read