BREAKINGINTERNATIONAL

മുന്‍കാമുകനെയും കാമുകിയെയും ഒന്നിപ്പിക്കും, ഫീസ് 31,500, ‘ദുരാചാര’ത്തിനെതിരെ വന്‍ വിമര്‍ശനം

പ്രണയിച്ചവരില്‍ നിന്നും പിരിയേണ്ടി വരുന്നത് തീര്‍ച്ചയായും വേദനാജനകമായ കാര്യം തന്നെയാണ്. ചിലപ്പോള്‍, ഒരാള്‍ക്ക് മാത്രമായിരിക്കും വേദന അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഒരിക്കല്‍ പിരിഞ്ഞുപോയവരെ പിന്നീട് ജീവിതത്തിലേക്ക് തിരികെ വിളിക്കാതിരിക്കുന്നതാണ് നല്ലത് അല്ലേ? എന്നാല്‍, സിംഗപ്പൂരില്‍, ഓണ്‍ലൈനില്‍ ‘സ്പിരിച്വല്‍ സ്റ്റോര്‍’ എന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനം ആളുകളെ അവരുടെ മുന്‍കാമുകന്മാരുമായോ കാമുകിമാരുമായോ ഒക്കെ ഒന്നിപ്പിക്കാന്‍ വേണ്ടി ഒരു ആചാരം തന്നെ നടത്തുന്നുണ്ടത്രെ. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ Carousell-ലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
‘എലമെന്റ് മുസ്തിക’ എന്ന സ്പിരിച്ച്വല്‍ സ്റ്റോറാണ് ആളുകളെ മുന്‍ പങ്കാളികളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിന് വേണ്ടി ഈ ‘പ്രണയാചാരം’ നടത്തിക്കൊടുക്കുന്നത്. ഇനി ഇതിന്റെ ചെലവ് എത്രയാണ് എന്നോ? 31,552.63 രൂപ. ‘ബ്ലഡ്‌വോം ലവ് റിച്ച്വല്‍’ (bloodworm love ritual) എന്ന് പേരിട്ട ഈ ചടങ്ങ് തായ്ലന്‍ഡിലെ ചിയാങ് മായില്‍ നിന്നുള്ള ജെയിംസ് എന്നൊരാളാണത്രെ നടത്തുന്നത്. ഈ ദുരാചാരത്തിനെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ പലരും ഉയര്‍ത്തുന്നത്.
ജെയിംസാണെങ്കില്‍ തനിക്ക് ഇക്കാര്യത്തില്‍ 20 വര്‍ഷത്തെ അനുഭവപരിചയമുണ്ട് എന്നാണ് പറയുന്നത്. പരമ്പരാ?ഗതമായും പുരാതന ഗ്രന്ഥങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട രഹസ്യമായ അറിവ് തനിക്ക് ഇക്കാര്യത്തിലുണ്ട് എന്നും ഈ ആചാരം നടത്താന്‍ കഴിവുള്ള തായ്ലന്‍ഡിലെ ഏക പരിശീലകനാണ് താന്‍ എന്നുമാണ് ഇയാള്‍ പറയുന്നത്. ആ ആചാരം കഴിയുന്നതോടെ പിരിഞ്ഞുപോയവര്‍ക്കിടയില്‍ വീണ്ടും പ്രണയം തളിര്‍ക്കും എന്നും ഇയാള്‍ അവകാശപ്പെടുന്നു. അതിനായി അവരുടെ ഫോട്ടോ?ഗ്രാഫുകളും മറ്റ് വിവരങ്ങളും ഇയാള്‍ വാങ്ങും.
എന്നാല്‍, ഇയാള്‍ നടത്തുമെന്ന് പറയുന്ന ഈ ആചാരത്തിനെതിരെ വലിയ വിമര്‍ശനമാണ് ഓണ്‍ലൈനില്‍ ഉയരുന്നത്. ഇത് തെറ്റാണ് എന്നും വെറും വിഡ്ഢിത്തമാണ് എന്നും അനേകങ്ങളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. വേറെ ചിലരാവട്ടെ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും പിരിഞ്ഞുപോയ ഒരാളെ ഇങ്ങനെ നിങ്ങളിലേക്ക് തിരികെ കൊണ്ടുവന്നിട്ട് എന്ത് കാര്യമാണ് ഉള്ളത് എന്നായിരുന്നു ചോദിച്ചത്.
അതേസമയം, തന്നെ ഇങ്ങനെയുള്ള പ്രണയത്തിന് വേണ്ടിയുള്ള ആചാരമെന്നും മറ്റും പറഞ്ഞുകൊണ്ടുള്ള തട്ടിപ്പ് കൂടിക്കൂടി വരുന്നതായിട്ടാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button