BREAKINGINTERNATIONALNATIONAL

മുന്‍കാമുകനോട് പകവീട്ടാന്‍ സൂപ്പില്‍ വിഷം ചേര്‍ത്തു, മരിച്ചത് അഞ്ചുപേര്‍

മുന്‍കാമുകനോട് പകരം വീട്ടാന്‍ വേണ്ടി കാമുകി വിഷം ചേര്‍ത്ത് നല്‍കിയ സൂപ്പ് കുടിച്ച് ജീവന്‍ നഷ്ടപ്പെട്ടത് അഞ്ച് പേര്‍ക്ക്. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് ദാരുണമായ സംഭവം നടന്നത്. നാട്ടുകാര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല എന്നാണ് ഇവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഈ അഞ്ച് പേരെയും കാണാത്തതിനെ തുടര്‍ന്ന് കുടുംബാം?ഗങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഒരു വീട്ടിലെ മുറിയില്‍ അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. തന്റെ മുന്‍ പങ്കാളിയോട് പക തോന്നിയ പെണ്‍കുട്ടി പെപ്പര്‍ സൂപ്പില്‍ വിഷം കലര്‍ത്തുകയായിരുന്നത്രെ. തന്റെ മുന്‍ കാമുകനോട് പക വീട്ടുക എന്നത് മാത്രമായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യം. എന്നാല്‍, യുവാവിന്റെയും മറ്റ് നാലുപേരുടെയും മരണത്തിന് കൂടി ഇത് കാരണമായിത്തീരുകയായിരുന്നു.
മരിച്ചവരില്‍ രണ്ടുപേര്‍ സഹോദരന്മാരും ബാക്കി മൂന്ന് പേര്‍ അവരുടെ സുഹൃത്തുക്കളുമാണ്. പെണ്‍കുട്ടിയുടെ മുന്‍കാമുകന്‍ സൂപ്പില്‍ വിഷം ചേര്‍ത്തത് അറിയാതെ അത് കുടിക്കുകയും കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് കൂടി കൊടുക്കുകയും ആയിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഡോ സ്റ്റേറ്റ് പോലീസ് കമാന്‍ഡ് വക്താവ് മോസസ് യാമു പറഞ്ഞത്, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് മനസ്സിലായെങ്കിലും, മരണത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നാണ്.

Related Articles

Back to top button