KERALALATEST

മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ്

കൊച്ചി: മുന്നാക്ക സംവരണത്തിനെതിരേ മുസ്ലീം ലീഗ്. മുന്നാക്ക സംവരണം കേരളത്തില്‍ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണ്. സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്ലീംലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 28ന് എറണാകുളത്ത് സംവരണ സമുദായങ്ങളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker