CRICKESPORTS

മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ് 19

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താന്‍ രോഗ ബാധിതനാണെന്ന് തൗഫീഖ് തന്നെയാണ് അറിയിച്ചത്. താരം വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ താരം സ്വയം പരിശോധനയ്ക്ക് തയ്യാറാവുകയായിരുന്നു. ഇതില്‍ നിന്നാണ് കോവിഡ് ബാധിതനാണെന്ന് അറിഞ്ഞത്.എവിടെ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

ഇടംകൈയന്‍ ഓപണറായിരുന്ന തൗഫീഖ് ഉമര്‍ 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും പാകിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.

Tags

Related Articles

Back to top button
Close