കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന് ആണ് അറസ്റ്റിലായത്.
വാഹനമോടിച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടുകാര്‍ വിലക്കിയിട്ടും ഇയാള്‍ വാഹനമോടിക്കുകയായിരുന്നു. തൃശ്ശൂര്‍ മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അപകടം നടന്നത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആഷിഖ് ഇന്നവെ രാത്രിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു.
വൈറ്റലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് നാല് പേരും യാത്ര ചെയ്തത്. അപകടമുണ്ടാകുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നു. അതേ ദിശയില്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും മരത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു.
***