BREAKINGNATIONAL

മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ. നട്‌വര്‍ സിങ് (93) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് അന്ത്യം.
മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാര്‍ഷിക വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
1931ല്‍ രാജസ്ഥാനിലെ ഭരത്പൂരിലാണ് നട്‌വര്‍ സിങ്ങിന്റെ ജനനം. വിദേശകാര്യ സര്‍വിസില്‍ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. യു.കെയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണറായും സാംബിയയിലെ ഇന്ത്യന്‍ ഹൈകമീഷണറായും പ്രവര്‍ത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിര്‍ണായകമായ 1980-82 കാലത്ത് പാകിസ്താനിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു.പദ്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Related Articles

Back to top button