തിരുവനന്തപുരം: കേരളത്തെ ഇന്ന് ആശങ്കയുടെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആദ്യ പാട്ടക്കരാറിന് ഇന്ന് 135 വയസ്. നമ്മള് ഇന്ന് ചങ്കിടുപ്പോടെ കാണുന്ന ആ ‘ജലബോംബ്’ നിര്‍മിതിക്കു കാരണമായ കരാറില്‍ ഒ്പ്പിടുമ്പോള് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ പ്രഖ്യാപിച്ച വാക്കാണ് ഇന്നും പ്രസക്തം, ‘ഹൃദയരക്തം കൊണ്ട് ഒപ്പുവയ്ക്കുന്നു’.
മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോയി കൃഷി ചെയ്യുന്നതിന്, 1886 ഒക്ടോബര്‍ 29നാണ് ശ്രീമൂലം തിരുനാളും ബ്രിട്ടിഷ് ഭരണകൂടവും ‘പെരിയാര്‍ ലീസ് എഗ്രിമെന്റ്’ എന്നറിയപ്പെടുന്ന കരാര്‍ ഉണ്ടാക്കിയത്. 999 വര്‍ഷത്തേക്കുള്ള കരാര്‍ ഒപ്പിടേണ്ടിവന്നതിനെക്കുറിച്ചാണ് ശ്രീമൂലം തിരുനാള്‍ ഹൃദയവേദനയോടെ പ്രതികരിച്ചത്. ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതോടെ സാധുത നഷ്ടപ്പെട്ട കരാര്‍, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1970 മേയ് 29ന് 2 അനുബന്ധകരാറുകളിലൂടെ പുതുക്കി.
1954 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ കരാറനുസരിച്ചു പാട്ടത്തുക ഏക്കറിനു 30 രൂപയായി നിശ്ചയിച്ചു. മുല്ലപ്പെരിയാര്‍ വെള്ളം ഉപയോഗിച്ച് ലോവര്‍ ക്യാംപില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്കു കിലോവാട്ടിനു 12 രൂപയെന്നും സമ്മതിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഈ തീരുമാനം.30 വര്‍ഷത്തിലൊരിക്കല്‍ പാട്ടക്കരാര്‍ പുതുക്കണമെന്നും നിരക്ക് വര്‍ധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു പ്രകാരം 2000 ല്‍ കരാര്‍ പുതുക്കേണ്ടതായിരുന്നു. എന്നാല്‍, കേരളം പാട്ടത്തുക ഉയര്‍ത്തിയില്ല. പാട്ടം പുതുക്കി സ്വീകരിച്ചാല്‍ കരാര്‍ അംഗീകരിക്കുന്നതിനു തുല്യമാകുമെന്നു നിയമോപദേശം ലഭിച്ചതിനാല്‍ അധിക വരുമാനം വേണ്ടെന്നു വച്ചു. എങ്കിലും പഴയ നിരക്കില്‍ തമിഴ്നാട് കേരളത്തിനു മുടങ്ങാതെ പണം നല്‍കുന്നുണ്ട്.
ജലദൗര്‍ലഭ്യം നേരിടുന്ന തമിഴ്നാട്ടിലെ 5 ജില്ലകള്‍ക്ക് ഇതുകൊണ്ട് പ്രയോജനം കിട്ടുന്നു. 700 കോടി രൂപയുടെ വൈദ്യുതിയാണ് തമിഴ്നാട് ഈ വെള്ളം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നത്.
7 വ്യവസ്ഥകളാണ് ഈ കരാറിലുള്ളത്. തിരുവിതാംകൂറിനു വേണ്ടി ദിവാന് വി. രാമയ്യങ്കാറും മദ്രാസ് സംസ്ഥാനത്തിനു വേണ്ടി കൊച്ചി– തിരുവിതാംകൂര്‍ റസിഡന്റ് ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും 1886 ല്‍ ഒപ്പിട്ട കരാറില്‍ 7 വ്യവസ്ഥകളാണുള്ളത്. തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കര്‍ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിര്‍ത്താനും അണയ്ക്കു 100 ഏക്കര്‍ സ്ഥലംകൂടി നല്‍കാനു!ായിരുന്നു പ്രധാന വ്യവസ്ഥ.
ഇതിന് ഏക്കര്‍ ഒന്നിന് 5 രൂപ വച്ചു കേരളത്തിനു പാട്ടം നല്‍കണം. 40,000 രൂപയാണ് അന്നു പ്രതിവര്‍ഷം കേരളത്തിനു ലഭിച്ചിരുന്നത്. 1886 ല്‍ നിര്‍മാണം തുടങ്ങിയ അണക്കെട്ട് 1895 ലാണ് കമ്മിഷന് ചെയ്തത്.