BREAKING NEWSKERALA

മുല്ലപ്പെരിയാര്‍ മരംമുറി: യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായി വനം സെക്രട്ടറി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നതായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്, ചീഫ് സെക്രട്ടറി വി.പി. ജോയിയെ അറിയിച്ചു. സെക്രട്ടറിതല ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ 2017 മുതല്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാറില്ലായിരുന്നെന്നും ചീഫ് സെക്രട്ടറിക്ക് വിശദീകരണം നല്‍കിയതായാണ് സൂചന.
ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര ജലകമ്മിഷന്‍ പ്രതിനിധി, തമിഴ്‌നാട് പൊതുമരാമത്തു സെക്രട്ടറി എന്നിവരും അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു. സെക്രട്ടറിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.
മരംമുറിക്കാന്‍ അനുമതി നല്‍കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് കൂടുതല്‍ വീഴ്ചകള്‍ സംഭവിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വിശദാന്വേഷണം വേണ്ടിവരുമെന്നാണ് കരുതുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker