BREAKINGKERALA
Trending

മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാപരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജലകമ്മീഷന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ നടത്തണമെന്നും മേല്‍നോട്ട സമിതി വിലയിരുത്തി. 2011 ന് ശേഷം ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ
ആവശ്യം അംഗീകരിക്കുന്നത് ആദ്യമായാണ്. 2026 ല്‍ സുരക്ഷാ പരിശോധന മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം.
അതേസമയം, വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ക്ക് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.
ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് 50 വര്‍ഷം കഴിഞ്ഞ് മതിയെന്ന നിലപാടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്നും ഇതിലൂടെ തമിഴ്‌നാട്ടിലേക്ക് വെള്ളമെത്തിച്ചാല്‍ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്നായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്. ഡാം നിര്‍മ്മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദ്ദേശം തമിഴ്‌നാടും കേന്ദ്രവും ഉടന്‍ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിര്‍പ്പ് ഉണ്ടാകില്ലെന്നും അ??ദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button