KERALABREAKING NEWSLATEST

മുല്ലപ്പെരിയാർ മരംമുറി; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ (suspension) പിൻവലിച്ചു. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സ്ഥാനത്ത് തന്നെ തുടരാമെന്ന് നിർദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും സൂചനയുണ്ട്.

മരംമുറിക്ക് അനുമതി നൽകിയത് വിവാദമായതിനെ തുടർന്ന് നവംബർ 11 ന് ആയിരുന്നു ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. മരംമുറിക്കാനുള്ള ഉത്തരവ് വിവാദമായതിനെ പിന്നാലെ ഈ തീരുമാനം മന്ത്രിസഭ റദ്ദാക്കിയിരുന്നു. മരങ്ങൾ മുറിക്കാത്ത സാഹചര്യത്തിലും അച്ചടക്കനടപടി എടുത്തതിനാലും സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker