BREAKINGNATIONAL
Trending

മുസ്ലിം ഭൂരിപക്ഷ മേഖലയെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച് ജഡ്ജി; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ ‘പാകിസ്താന്‍’ എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് റിപ്പോര്‍ട്ട് തേടി. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആണ് വിവാദ പരാമര്‍ശം നടത്തിയത്.
വാദത്തിനിടെ വനിതാ അഭിഭാഷകയോട് ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജസ്റ്റിസ് നടത്തിയ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയത്.
ജഡ്ജിമാര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ തടയുന്നതിന് മാര്‍ഗരേഖ പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Related Articles

Back to top button