BREAKING NEWSLATESTNATIONAL

‘മുസ്ലീം യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു, രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തി’: യുവാവ് അറസ്റ്റില്‍

ആഗ്ര: മതപരിവര്‍ത്തനത്തിനിരിയാക്കി വിവാഹം ചെയ്ത ശേഷം മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള യുവതിയെ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ആഗ്ര സ്വദേശിയായ അനുജ് കുമാറാണ് (31) പിടിയിലായത്. യുവതിയെ രണ്ടുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയാക്കിയെന്നും പോലീസിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അനുജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി. യുവതിയുടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ആഗ്രയിലെ ഒരു കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ 2016ല്‍ വെച്ചാണ് 30 കാരിയായ യുവതിയുമായി അനുജ് പരിചയപ്പെടുന്നത്. യുവതിയും ഈ സ്ഥാപനത്തില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. പ്രണയത്തിലായെങ്കിലും മതം മാറാതെ വിവാഹം കഴിക്കാനാവില്ലെന്ന് അനുജ് യുവതിയെ അറിയിച്ചു. യുവാവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലെത്തി യുവതി ഹിന്ദുമതം സ്വീകരിച്ചു. 2017 മെയ് മാസത്തില്‍ ഒരു ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു.
വിവാഹത്തിന് ശേഷം സ്വന്തം കുടുംബവുമായുള്ള ബന്ധം പാടില്ലെന്ന നിര്‍ദേശവും അനുജ് യുവതിക്ക് നല്‍കി. സ്വന്തമായി കോച്ചിങ് സ്ഥാപനം ആരംഭിക്കുന്നതിനായി ദമ്പതികള്‍ കസ്ഗഞ്ചിലേക്ക് താമസം മാറി. ഇവിടെവച്ച് യുവതി രണ്ട് പ്രാവശ്യം ഗര്‍ഭിണിയായെങ്കിലും ഗര്‍ഭച്ഛിദ്രത്തിന് വിധേയമായി. 2018ലാണ് ഏറ്റവും അവസാനമായി ഗര്‍ഭച്ഛിദ്രം നടന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
നൈനിറ്റാളിലേക്ക് നടത്തിയ അവധിക്കാല യാത്രയ്ക്കിടെ ബറേലിയില്‍ ഇറങ്ങുകയും ഇവിടെവച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയമാകേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി. ഡോക്ടര്‍ നല്‍കിയ ഗുളിക കഴിച്ചതോടെ ബോധം നഷ്ടമായെന്നും അടുത്ത ദിവസം ഗര്‍ഭച്ഛിദ്രത്തിന് ഇരയാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. രണ്ടാമത്തെ ര്‍ഭച്ഛിദ്രത്തിന് ശേഷം ആഗ്രയിലേക്ക് താമസം മാറി. 2020 നവംബറില്‍ വീട്ടില്‍ നിന്നും പോയ അനുജ് മടങ്ങിവന്നില്ല. ഫോണില്‍ ബന്ധപ്പെടാനും സാധിച്ചില്ല. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ മണിപ്പൂരിയില്‍ അദ്ദേഹം താമസിക്കുന്നതായി മനസിലാക്കിയതോടെയാണ് പരാതി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker