BREAKING NEWSKERALALATEST

മുസ്ലീം സ്ത്രീകള്‍ക്കെതിരെ ക്ലബ്‌ഹൌസിലൂടെ വിദ്വേഷ പ്രചാരണം; കോഴിക്കോടുകാരിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെന്ന് സ്ഥീരീകരിച്ചു ഡല്‍ഹി പൊലീസ്. പെണ്‍കുട്ടിയുടെ ഫോണും ലാപ്പ്‌ടോപ്പും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.. അതെസമയം ഹരിദ്വാറിലെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് പ്രകോപനപ്രസംഗം നടത്തിയ മുസ്സിം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന സുപ്രീം കോടതിയെ സമീപിച്ചു.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സ്ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇതില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പൊലീസിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും ദൃശ്യങ്ങളും പരിശോധിച്ചാണ് ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞത്.
ഇതില്‍ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്‌തെന്ന് സ്ഥീരികരിച്ചു. പെണ്‍കുട്ടിയും കുടുംബവും അന്വേഷണവുമായി സഹകരിച്ചെന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. പെണ്‍കുട്ടി ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വിദ്വേല്‍പരമായി സംസാരിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഫോണും ലാപ്പ്‌ടോപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജസ്ഥാന്‍, യുപി , ഉത്തരാഖണ്ഡ്, ഡല്‍ഹി, യുപി സ്വദേശികളാണ് തിരിച്ചറിഞ്ഞ മറ്റുള്ളവര്‍. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ ലക്‌നൌ സ്വദേശിയായ രാഹുല്‍ കപൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു കേസില്‍ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇതിനിടെ ഹരിദ്വാറിലെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തങ്ങളെ കക്ഷിയാക്കണമെന്ന് ഹിന്ദുസേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ മുസ്‌ലിം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker