KERALALATEST

മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്: നികുതിയിളവ് ചോദിച്ച് മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മാട്ടൂര്‍ സ്വദേശിയായ മുഹമ്മദിന്റെ മരുന്നിന് നികുതിയിളവ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് നടത്തിയാണ് 18 കോടി രൂപ സ്വരൂപിച്ചത്. ഈ മരുന്ന് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയിളവ് നല്‍കണമെന്നാണ് ആവശ്യം.
മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. മുന്‍പ് സമാനമായ സാഹച്യത്തില്‍ മുംബൈ സ്വദേശിയായ കുട്ടിയ്ക്കു വേണ്ടി മരുന്ന് ഇറക്കുമതി ചെയ്തപ്പോള്‍ നികുതിയിളവ് നല്‍കിയിരുന്നെന്ന കാര്യവും മുഖ്യമന്ത്രി കത്തില്‍ ഓര്‍മിപ്പിച്ചു. മരുന്നിന് 18 കോടി രൂപ വില വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, ഇറക്കുമതി ചെയ്യുന്ന മരുന്ന് എത്തിക്കുന്നതിനു മുന്നോടിയായുള്ള നടപടികള്‍ മെഡിക്കല്‍ സംഘം ആരംഭിച്ചു. മുഹമ്മദിന്റെ രക്തം പരിശോധനയ്ക്കായി ഹോളണ്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ചികിത്സ യുഎസിലേയ്ക്ക് മാറ്റാനാണ് തീരുമാനം. സോള്‍ജെന്‍സ്മ എന്ന പേരിലുള്ള ഈ മരുന്ന് മുന്‍പ് കേരളത്തില്‍ രണ്ട് കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ഡോസ് മരുന്ന് സ്വീകരിക്കുമ്പോള്‍ തന്നെ രോഗം വലിയ തോതില്‍ ശമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker