LATESTKERALA

മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎൽഎയും റിമാൻഡിൽ.കോഴിക്കോട് എയർഇന്ത്യ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.

2009 ൽ വിമാനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയർഇന്ത്യ ഓഫിസ് മാർച്ചിൽ മുഹമ്മദ് റിയാസ്, ടി. വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം റദ്ദായതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്ന് കോഴിക്കോട് കോടതിയിൽ ഹാജരായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker