1997 ഓഗസ്റ്റില്‍ പാരീസിലുണ്ടായ ഒരു വാഹനാപകടത്തിലാണ് ഡയനാ രാജകുമാരി മരിക്കുന്നത്. ഡയാനയുടെ മരണ ശേഷമാണ് വെയില്‍സ് രാജകുമാരിയായിരുന്ന അവര്‍ക്ക് രാജകുടുംബത്തിലും ബ്രിട്ടീഷ് സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം ഏത്രയായിരുന്നെന്ന് ലോകം അറിഞ്ഞത്. ഡയാനയുടെ മരണത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ല്‍ വിചിത്രമായ ഒരു സംഭവം നടന്നു. ഓസ്ട്രേലിയന്‍ ടിവി അവതാരകനായ ഡേവിഡ് കാംബെല്‍ തന്റെ മകന്‍ ബില്ലി കാംബെല്‍, അന്തരിച്ച ഡയാന രാജകുമാരിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്നതായി സ്റ്റെല്ലാര്‍ മാസികയിലെ തന്റെ സ്ഥിരം കോളത്തിലെഴുതി. ഡയാന മരിച്ച് പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് മകന്റെ ജനനമെങ്കിലും അവന് ഒരു ബന്ധവുമില്ലാത്ത ഡയാനയുടെ ജീവിതത്തില്‍ നിന്നുള്ള ചെറിയ കാര്യങ്ങള്‍ പോലും അവന്‍ ഓര്‍ത്ത് പറയുന്നതായി ഡേവിഡ് കാംബെല്‍ അവകാശപ്പെട്ടു.
സ്റ്റെല്ലാര്‍ മാഗസിനിലെഴുതിയ കോളത്തില്‍ ബില്ലിയുടെ അച്ഛന്‍ ഡേവിഡാണ് ഈ അവകാശവാദം ആദ്യം ഉന്നയിച്ചതും. ‘തന്റെ മകന്‍ ബില്ലി, താന്‍ ‘പണ്ട് രാജകുമാരിയായിരുന്നു’ എന്ന് വിശ്വസിക്കുന്നു. ആദ്യം, മകന്റെ വാദം വെറും തമാശയാണെന്ന് താന്‍ കരുതിയെന്നും’ ഡേവിഡ് എഴുതി. എന്നാല്‍, ഡയാനയുടെ ജീവിത്തെ കുറിച്ചും മരണത്തെ കുറിച്ചും ബില്ലി കൃത്യമായ വിവരങ്ങളാണ് പറയുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അത് ബോധ്യം വന്നെന്നും അദ്ദേഹം കുറിച്ചു. ‘ഞാന്‍ ഇതുവരെ എഴുതിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രമായ കോളമായിരിക്കും ഇത്, അതിനാല്‍ എന്നോട് ക്ഷമിക്കൂക’ എന്ന പരാമര്‍ശത്തോടെയാണ് അദ്ദേഹം തന്റെ ലേഖനം ആരംഭിച്ചത്.
ബില്ലി ആദ്യമായി രാജ കുടുംബത്തെ കുറിച്ച് പരാമര്‍ശിച്ചത് അവന് രണ്ട് വയസ്സുള്ളപ്പോഴാണ്. ഒരു കാര്‍ഡിലെ അവളുടെ ചിത്രം ചൂണ്ടിക്കാണിച്ച് കൊച്ചു ബില്ലി പറയും, ‘നോക്കൂ, ഞാന്‍ ഒരു രാജകുമാരിയായിരുന്നപ്പോള്‍ അത് ഞാനായിരുന്നു.’ എന്ന്. മറ്റൊരിക്കല്‍, അന്തരിച്ച രാജ്ഞിയുടെ പ്രിയപ്പെട്ട വസതിയായ ബാല്‍മോറല്‍ കാസിലിന്റെ ചിത്രം നോക്കിയ അവന്‍, ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ആ കൊട്ടരത്തെ കുറിച്ച് വാചാലനായി. താന്‍ ഡയാന രാജകുമാരി ആയിരുന്നപ്പോള്‍ ആ ‘കില്‍റ്റഡ് വണ്ടര്‍ലാന്‍ഡിലെ’ ഒരു കോട്ട സന്ദര്‍ശിക്കാറുണ്ടെന്ന് ബില്ലി തന്റെ സ്‌കോട്ടിഷ് സുഹൃത്തിനോട് പറഞ്ഞതായി ഡേവിഡ് എഴുതി. ‘താന്‍ കോട്ടയ്ക്ക് ബാല്‍മോറല്‍ എന്ന് പേരിട്ടിട്ടുണ്ടെന്നും അതില്‍ ‘യൂണികോണുകള്‍’ ഉണ്ടെന്നും’ മകന്‍ പറഞ്ഞിരുന്നതായി ഡേവിഡ് എഴുതി. ‘യൂണികോണ്‍ സ്‌കോട്ട്ലന്‍ഡിന്റെ ദേശീയ മൃഗമാണ്, ചുവരുകളില്‍ യൂണികോണ്‍ ഉണ്ട്, ഇത് അവന് എങ്ങനെ അറിയാം’ അദ്ദേഹം തന്റെ സംശയം ആവര്‍ത്തിച്ചു.
വില്യം രാജകുമാരനെയും ഹാരി രാജകുമാരനെയും കുറിച്ച് ബില്ലിക്ക് അറിയാമായിരുന്നു എന്നതാണ് ഇതിലും വിചിത്രമായത്. തന്റെ മകന്‍, ‘തന്റെ രണ്ട് ആണ്‍കുട്ടികളെ’ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയെന്നും ഡേവിഡ് അവകാശപ്പെട്ടു. ”എതാണ് ആ ആണ്‍കുട്ടികളെന്ന് ചോദിച്ചാല്‍, ഞങ്ങളുടെ അന്നത്തെ മൂന്ന് വയസ്സുകാരന്‍ തന്റെ’മക്കള്‍’ എന്ന് പറയും. ശരി… അത് വിചിത്രമാണ്,’ അദ്ദേഹം തുടര്‍ന്ന് എഴുതി, ‘പക്ഷേ ഉറപ്പാണ്, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡയാനയുടെ മരണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ബില്ലി തങ്ങളെ വീണ്ടും അത്ഭുതപ്പെടുത്തി. ഡയാനയുടെ ചിത്രത്തിലേക്ക് കണ്ണോടിച്ച ശേഷം ബില്ലി പറഞ്ഞു, ”പിന്നെ ഒരു ദിവസം സൈറണുകള്‍ വന്നു, ഞാന്‍ ഇനി ഒരു രാജകുമാരി ആയിരിക്കില്ല.’ എന്ന്. അടുത്തിടെ ബ്ലില്ലിയുടെ കഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ബില്ലിയുടെ അവകാശ വാദം വീണ്ടും വാര്‍ത്താ പ്രധാന്യം നേടി.
81 1 minute read