BREAKINGTECHNOLOGY

‘മൂന്നു കുത്താ’യി ‘ടൈപ്പിങ്…’ താഴേക്കിറങ്ങുന്നു; വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റില്‍ വമ്പന്‍മാറ്റം

വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റില്‍ വമ്പന്‍ മാറ്റം ഒരുങ്ങുന്നുവെന്ന് സൂചന. ചാറ്റിലെ ടൈപ്പിങ് ഇന്‍ഡിക്കേറ്ററുമായി ബന്ധപ്പെട്ടാണ് മാറ്റം. നിലവില്‍ ചാറ്റ് ബാറിന്റെ മുകളിലുള്ള ഇന്‍ഡിക്കേറ്റര്‍ മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് സമാനമായ രീതിയിലേക്ക് മാറുന്നുവെന്നാണ് വിവരം.
വാട്സാപ്പിന്റെ 2.24.21.18 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇതിന്റെ ടെസ്റ്റിങ് നടക്കുകയാണ്. മാറ്റം നടപ്പാവുന്നതോടെ ചാറ്റിന്റെ കെട്ടിലും മട്ടിലും വലിയ മാറ്റമുണ്ടാകുമെന്ന് ബീറ്റ് വേര്‍ഷന്‍ ആക്സസ് ലഭിച്ച മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
ചാറ്റ് ചെയ്യുന്ന ആളുടെ സേവ് ചെയ്ത് പേരിന് തൊട്ടുതാഴെ ടൈപിങ് എന്നായിരുന്നു നേരത്തെ കാണിക്കാറുണ്ടായിരുന്നത്. യൂസര്‍ ഓണ്‍ലൈനാണെന്ന് കാണിക്കുന്ന അതേയിടത്ത് ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ അതുമാറി ടൈപ്പിങ് എന്ന് കാണിക്കും. ഇതാണ് നിലവിലെ രീതി.
എന്നാല്‍, പുതിയ അപ്ഡേറ്റില്‍ ഇത് മാറും. ഇന്‍സ്റ്റഗ്രാമിലും മറ്റുമുള്ളതുപോലെ ബബിള്‍ ആയിട്ടായിരിക്കും ഇനി ചാറ്റ് ഇന്‍ഡിക്കേറ്റര്‍ ഉണ്ടാവുക. ആളുകള്‍ ടൈപ് ചെയ്യാന്‍ തുങ്ങുമ്പോള്‍ ‘മൂന്ന് കുത്തുകള്‍’ നീങ്ങുന്നുണ്ടാവും. സ്‌ക്രീനില്‍ വലതുഭാഗത്തായി ഇത് കാണിക്കും. മാറ്റം എപ്പോഴുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ റിലീസ് ചെയ്തേക്കുമെന്നാണ് സൂചന.

Related Articles

Back to top button