തിരുവനന്തപുരം: രോഗികളുടെ സുരക്ഷയും വൈദ്യപരിചരണവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഐടി സാങ്കേതികവിദ്യയും ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തിയുള്ള മൂന്ന് അതിനൂതന ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് കിംസ്ഹെല്‍ത്ത് തുടക്കമിട്ടു. രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതു മുതല്‍ ഡോക്ടര്‍മാരുമായുള്ള അപ്പോയിന്റ്മെന്റ് വരെയുള്ള നിരവധി ഘട്ടങ്ങളില്‍ വലിയ കുതിച്ചുചാട്ടമായേക്കാവുന്ന സംരംഭങ്ങളാണ് ലോകോത്തര മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ കിംസ്ഹെല്‍ത്ത് ആരംഭിച്ചിട്ടുള്ളത്.
ആരോഗ്യരംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിലും .ചികിത്സാ സേവനങ്ങളും പരിചരണവും വീടുകളിലെത്തിക്കുന്നതിലും കിംസ്ഹെല്‍ത്ത് വിജയിച്ചിരിക്കുന്നുവെന്ന് കിംസ്ഹെല്‍ത്ത് മൊബൈല്‍ ആപ്, ടെലി ഐസിയു, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റേഡിയോളജി സംവിധാനം എന്നിവ പുറത്തിറക്കിക്കൊണ്ട് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പറഞ്ഞു ആരോഗ്യരംഗത്തെ സ്വകാര്യ ആശുപത്രികളുടെ സേവനത്തെ സര്‍ക്കാര്‍ വിലമതിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ വിലപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ പുറത്തിറക്കിയതിലൂടെ ചികിത്സാ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിനാണ് കിംസ്ഹെല്‍ത്ത് അവസരമൊരുക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു