മൂന്ന് വര്‍ഷം മുന്‍പ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിന് ..! ?ഗുജറാത്തില്‍ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ഹര്‍ദാസ്ഭായിക്ക് വാക്സിന് ലഭിച്ചുവെന്ന് പറഞ്ഞ് കുടുംബത്തിന് ലഭിച്ച സന്ദേശമാണ് ഏവരേയും ഞെട്ടിച്ചത്. ?ഗുജറാത്തിലെ ഉപ്ലേത സ്വദേശിയായിരുന്ന ഹര്‍ദാസ്ഭായ് 2018ലാണ് മരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കേറ്റും സര്‍ക്കാരില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹര്‍ദാസ്ഭായിയുടെ കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കേറ്റ് കൂടി ഈ കുടുംബത്തിന് ലഭിച്ചിരിക്കുകയാണ്.
രാജ്യമെമ്പാടും കൊവിഡ് വാക്സിന് ക്ഷാമം അനുഭവപ്പെടുന്ന ഈ സാഹചര്യത്തില്‍ ഇത്തരം പിഴവുകള്‍ വലിയ ഗൗരവത്തോടെയാണ് ജനം നോക്കിക്കാണുന്നത്.
നേരത്തെ ദഹോദില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011ല്‍ മരിച്ച നട്വര്ലാല് ദേശായിക്ക് വാക്സിന് ലഭിച്ചുവെന്ന് പറഞ്ഞ് മകന് നരേഷ് ദേശായിക്ക് സന്ദേശം ലഭിച്ചിരുന്നു.