മൂവാറ്റുപുഴ വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. വാഴക്കുളം സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പിലായിരുന്നു സംഭവം. കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികില്‍ ഒതുക്കി നിര്‍ത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്.
ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് രേഖകളും ബാഗും മറ്റു വസ്തുക്കളും നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വയനാടിനു പോകുകയായിരുന്ന ഇവര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലൂര്‍ക്കാടു നിന്നും അഗ്നി രക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു.