BREAKING NEWSKERALALATEST

മൃഗസംരക്ഷണ മേഖലയില്‍ വെറ്ററിനറി നഴ്‌സിംഗ് കോളേജ് ആരംഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി.

കല്‍പ്പറ്റ: ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കാന്‍ നഴ്‌സിംഗ് തസ്തികക്ക് സമാനമായ രീതിയില്‍ നഴ്‌സിംഗ് തസ്തിക വേണമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ വെറ്റിറിനറി നഴ്‌സിംഗ് കോളേജ് ആരംഭിക്കുമെന്നും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ആനിമല്‍ ആന്റ് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്. ഉടന്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങുമെന്നും ആലോചന നടന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിറിനറി ഡോക്ടര്‍മാരുടെ രാത്രി കാല സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ മേഖലയില്‍ പുതിയ വാക്‌സിന്‍ ഉല്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനമായതായും അവര്‍ അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിലും മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുത്തു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ;സുധീര്‍ ബാബു, കല്‍പ്പറ്റ എം.എല്‍.എ ടി . സിദ്ദീഖ് തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker