KERALABREAKING NEWS

മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു: വി മുരളീധരന്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു എന്ന് മുരളീധരന്‍ വിമര്‍ശിച്ചു. മെഗാ വാക്‌സിനേഷന്‍ ആരുടെ പദ്ധതിയാണ്. അതിന്റെ പേരില്‍ മനുഷ്യവകാശ ലംഘനമാണ് നടക്കുന്നത്. സൗജന്യമായി കിട്ടിയ വാക്‌സീന്‍ വിതരണം ചെയ്തിട്ട് പോരേ വാക്‌സീന്‍ നയത്തിനെതിരെ സമരം ചെയ്യാന്‍ എന്നും മുരളീധരന്‍ ചോദിച്ചു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ക്വാറന്റീനിലാണ്. അപ്പോള്‍ ആരാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കൊവിന്‍ ആപ്പ് ആസൂത്രിതമായി ആരെങ്കിലും പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണോ. സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണ്. കേരളത്തില്‍ ആര്‍ ടി പി സി ആറിന് വലിയ നിരക്കാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ വരെ കേരളത്തെ വിമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളില്‍ സൗകര്യങ്ങള്‍ കുറവാണ്. അടിയന്തരമായി കൂട്ടിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി വരും.
മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്രഫണ്ട് കിട്ടിയെന്ന് മന്ത്രി തന്നെ പറഞ്ഞു. എന്നിട്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കൊവിഡ് നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.
സംസ്ഥാനങ്ങള്‍ക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. അത് പരിശോധിക്കേണ്ടയാള്‍ താനല്ല. കേന്ദ്ര സഹമന്ത്രി കേരള സര്‍ക്കാര്‍ ശമ്പളം നല്‍കി നിയോഗിച്ച ആളല്ല. താന്‍ വിമര്‍ശനം ഇനിയും തുടരും. കേരള സര്‍ക്കാരിനെയാണ് വിമര്‍ശിക്കുന്നത്, കേരളത്തെയല്ല. പിണറായി വിജയനല്ല കേരളമെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button